റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കട്ടപ്പനയിലെ ഹോസ്റ്റല്‍ മുറിയില്‍ പ്രസവത്തേതുടര്‍ന്ന് കുഞ്ഞു മരിച്ച സംഭവം കൊലപാതകം. യുവതി അറസ്റ്റില്‍

August 25, 2020 - 1:38 pm

ഇടുക്കി: കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. 2020 ആഗസ്റ്റ് 21 ന് പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. കട്ടപ്പനയിലെ ഒരു ബാങ്ക് ജീവനക്കാരിയാണ് യുവതി. പ്രസവത്തിനുളള അസ്വസ്ഥതകള്‍ തുടങ്ങിയപ്പോള്‍ കൂടെ താമസിച്ചിരുന്ന മൂത്ത സഹോദരിയെ പുറത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. തിരികെയെത്തിയപ്പോഴാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായും കുട്ടി മരിച്ചതായും മനസിലാക്കുന്നത്.

താന്‍ ഗര്‍ഭിണിയാണെന്ന വിവരം സഹോദരിയോടുപോലും യുവതി പറഞ്ഞിരുന്നില്ല. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ചനിലയിലായിരുന്നുവെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ശ്വാസം മുട്ടിമരിച്ചതാണെന്ന് വ്യക്തമാവുന്നത്. കുഞ്ഞിന്റെ തലയില്‍ മുറിവുമുണ്ടായിരുന്നു. യുവതി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *