വായില്‍ മുറിവേറ്റ കാട്ടാന അവശനിലയില്‍

പാലക്കാട്: തമിഴ്‌നാട് അതിര്‍ത്തിയില്‍ ആനക്കുട്ടി കീരിപ്പതി ഭാഗത്താണ് ആന നിലയുറപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അവശനിലയില്‍ ആനയെ കണ്ടതായി തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചത്.

ഷോളയാര്‍ മേഖലയില്‍ ഇരുപതോളം വീടുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാട്ടാന തകര്‍ത്തത്. ബുള്‍ഡോസര്‍ എന്ന് നാട്ടുകാര്‍ പേരു നല്‍കിയ ആക്രമണകാരിയായ ആന തന്നെയാണിതെന്നാണ് നിഗമനം.

ഭക്ഷണം കഴിക്കുവാന്‍ സാധിക്കാതെ വന്നതിനാല്‍ ആന അതീവ ഗുരുതരാ വസ്ഥയിലാണ്. വനം വകുപ്പിന്റെ ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയ വ്യാഴാഴ്ച ആനയെ നിരീക്ഷിക്കുവാനെത്തും. ക്ഷീണിതനായ ആനയെ മയക്കുവെടി വച്ചാല്‍ ജീവന്‍ അപകടത്തിലാവും എന്നതിനാല്‍ ചികിത്സ നല്‍കുന്നത് ദുഷ്‌ക്കരമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →