ഇടുക്കി: മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കോൺഗ്രസിനെ പരിഹസിച്ച് സിപിഎം നേതാവ് എം.എം.മണി. ഇനി വന്ന് വന്ന് യുഡിഎഫിന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോയെന്ന് മണി ഫേയ്സ്ബുക്കിൽ കുറിച്ചു.
സോണിയാഗാന്ധിയുടെ വസതിയായ 10 ജൻപഥിലാണ് കൂടിക്കാഴ്ച
.
ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിക്കുന്ന ട്രോള്‍ ചിത്രവും അദ്ദേഹം പങ്കിട്ടു. അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം ഡൽഹിയിൽ തുടരുകയാണ്. സോണിയാഗാന്ധിയുടെ വസതിയായ 10 ജൻപഥിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
ഖാർഗെ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം .
വർക്കിംഗ് പ്രസിഡന്റുമാർ, കെപിസിസി മുൻ അധ്യക്ഷൻമാർ, അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മല്ലികാർജുൻ ഖാർഗെ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.