വാഷിംഗ്ടൺ ഡിസി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ പ്രാഥമിക രൂപരേഖയിൽ ഇന്ന് (മെയ് 8) ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായി നല്ലരീതിയിലുള്ള ചർച്ചകളാണു നടന്നതെന്നും സമാധാന കരാർ ഉടനുണ്ടാകാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെയും ആവർത്തിച്ചു.
കരാർ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാർ പരിശോധിച്ചുവരികയാണെന്നും പരസ്പര ചർച്ചകളും നയതന്ത്രവും അനിവാര്യമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. മധ്യസ്ഥർ മുഖേന അമേരിക്ക ഇറാനു കൈമാറിയ ഒരു പേജിലുള്ള ധാരണാപത്രത്തിൽ 14 വ്യവസ്ഥകളാണുള്ളത്. സങ്കീർണമായ വിഷയങ്ങൾ മാറ്റിനിർത്തി ഉടൻ പരിഹരിക്കാവുന്ന കാര്യങ്ങളിൽ ഊന്നൽ നൽകി ചർച്ചകൾ ലഘൂകരിക്കാനാണു ട്രംപിന്റെ തീരുമാനം. ഇറാനിലെ മിതവാദികൾക്ക് ചർച്ചാമേശയിലേക്ക് തിരിച്ചുവരാൻ ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.
.