റിപ്പോര്‍ട്ട്
News Editor
പു​തു​ശ​ക്തി​യാ​യി നി​ല​കൊ​ണ്ട്, പൂ​ർ​വാ​ധി​കം അ​രു​ണി​മ​യോ​ടെ വ​രും​കാ​ല പു​ല​രി​ക​ൾ ന​മ്മ​ൾ ചു​വ​പ്പി​ക്കു​ക ത​ന്നെ ചെ​യ്യും!

പ​രാ​ജ​യം ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ലെ​ന്ന് സി​പി​എം നേ​താ​വ് പി .സരിൻ

 

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ പ​രാ​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം നേ​താ​വ് പി. ​സ​രി​ൻ. പ​രാ​ജ​യം ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ലെ​ന്നും തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു സ​രി​ൻ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കു​റി​പ്പി​ൽ സ​രി​ൻ യു​ഡി​എ​ഫി​ന് വി​ജ​യാ​ശം​സ​ക​ളും നേ​ർ​ന്നു. സി​പി​എം നേ​രി​ട്ട തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി തി​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും സ​രി​ൻ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

ദി ​മെ​സ്സേ​ജ് ഈ​സ് ലൗ​ഡ് ആ​ൻ​ഡ് ക്ലി​യ​ർ ! ജ​ന​വി​ധി അം​ഗീ​ക​രി​ച്ചേ മ​തി​യാ​കൂ; അ​ത് അ​ന്തി​മ​മാ​ണ്. പ​ക്ഷെ ഒ​ന്നി​ന്റെ​യും അ​വ​സാ​ന​മ​ല്ല…​തോ​ൽ​വി​ക്ക് കാ​ര​ണ​ങ്ങ​ൾ പ​ല​തു​ണ്ടാ​കാം. അ​ത് ഓ​രോ​ന്നോ​രോ​ന്നാ​യി ക​ണ്ടെ​ത്തു​ക​യും തി​രു​ത്തു​ക​യും വേ​ണം. പു​തു​ശ​ക്തി​യാ​യി നി​ല​കൊ​ണ്ട്, പൂ​ർ​വാ​ധി​കം അ​രു​ണി​മ​യോ​ടെ വ​രും​കാ​ല പു​ല​രി​ക​ൾ ന​മ്മ​ൾ ചു​വ​പ്പി​ക്കു​ക ത​ന്നെ ചെ​യ്യും! അ​ന്ന് ഇ​തേ ജ​ന​ങ്ങ​ൾ ത​ന്നെ ന​മ്മെ കൈ​പി​ടി​ച്ചു​യ​ർ​ത്തും!

അ​വ​രെ മാ​നി​ക്കു​ക. വി​ശ്വ​സി​ക്കു​ക. വീ​ണ്ടും ന​മ്മ​ളി​ലേ​ക്ക് തി​രി​കെ വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ അ​വ​ർ​ക്കാ​യി ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക എ​ന്ന​ത് ചെ​ങ്കൊ​ടി​യേ​ന്തു​ന്ന ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണ്. നി​യോ​ഗ​മാ​ണ്. ഇ​നി​യു​ള്ള ദി​ന​ങ്ങ​ൾ അ​തി​നു​ള്ള​താ​ണ്! മു​ഴു​വ​ൻ വി​ജ​യി​ക​ൾ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. കേ​ര​ള​ത്തെ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച യു​ഡി​എ​ഫി​ന് ആ​ശം​സ​ക​ൾ.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *