റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആ​ന്‍റ​ണി രാ​ജു ഇ​ട​യു​ന്നു ; അ​നു​ന​യ നീ​ക്കവുമായി സിപിഎം

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സു​ധീ​ര്‍ ക​ര​മ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് ആ​ന്‍റ​ണി രാ​ജു വി​ട്ടു നി​ൽ​ക്കു​ന്ന​തി​ൽ സി​പി​എ​മ്മി​ൽ അ​മ​ർ​ഷം. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ന​ല്‍​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ന്‍റ​ണി രാ​ജു വി​ട്ടു നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നോ​മി​നേ​ഷ​ന്‍ സ​മ​ര്‍​പ്പ​ണ​ത്തി​നും സു​ധീ​റി​നൊ​പ്പം ആ​ന്‍റ​ണി രാ​ജു എ​ത്തി​യി​രു​ന്നി​ല്ല.

സ​ഹ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന മ​റു​പ​ടി​യുമായി ആന്റണി രാജു

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്ന് ആ​ന്‍റ​ണി രാ​ജു​വി​നോ​ട് സി​പി​എം നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ഹ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് അ​ദ്ദേ​ഹം ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം സി​പി​എം അ​നു​ന​യ നീ​ക്കം തു​ട​രു​ന്നു​ണ്ട്. സു​ധീ​ര്‍ ക​ര​മ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ മു​ന്‍ മ​ന്ത്രി​യാ​യ ആ​ന്‍റ​ണി രാ​ജു​വി​നെ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. ആ​ന്‍റ​ണി രാ​ജു​വി​ന് അ​യോ​ഗ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് എ​ല്‍​ഡി​എ​ഫ് സു​ധീ​ര്‍ ക​ര​മ​ന​യെ സ്ഥാ​നാ​ര്‍​ഥിയാ​ക്കി​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *