യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​ക്കെതിരെ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കിന്റെ പരിഹാസം കോ​മാ​ളി വേ​ഷം കെ​ട്ടു​ന്ന ഇ​ത്ത​രം ന​ട​ന്മാ​രെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യി​ട്ട് വോ​ട്ട് കി​ട്ടു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മു​ണ്ടോ എ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​മ​ർ​ശ​നം . പാ​ല​ക്കാ​ട് യു​ഡി​എ​ഫി​നെ എ​ല്‍​ഡി​എ​ഫ് പി​ന്താ​ങ്ങ​ണം എ​ന്നാ​ണോ പ​റ​യു​ന്ന​തെ​ന്ന് ചോ​ദി​ച്ച തോ​മ​സ് ഐ​സ​ക്, യു​ഡി​എ​ഫ് ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്ത​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ​യും വി​മ​ർ​ശ​നം

പാ​ർ​ട്ടി വി​ട്ട് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ​യും തോ​മ​സ് ഐ​സ​ക് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. 60 വ​ര്‍​ഷ​ക്കാ​ല​ത്തെ സ്വ​ന്തം ച​രി​ത്രം ജി. ​സു​ധാ​ക​ര​ന്‍ റ​ദ്ദ് ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​പ്പി​യൊ​ക്കെ വ​ച്ച് നി​ല്‍​ക്കു​ന്ന​ത് ക​ണ്ടി​ട്ട് സ​ഹ​താ​പം തോ​ന്നി. സി​പി​എം ന​യ​ത്തോ​ട് അ​ല്ലെ​ന്നും സ്ഥാ​നം ത​ന്നി​ല്ല എ​ന്ന​തി​നോ​ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​തി​ര്‍​പ്പെ​ന്നും തോ​മ​സ് ഐ​സ​ക് ആ​രോ​പി​ച്ചു. അ​മ്പ​ല​പ്പു​ഴ​യി​ലും ത​ളി​പ്പ​റ​മ്പി​ലും പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ആ​രും കൂ​ടെ പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →