ഇ​റാ​ന് അ​ന്ത്യ​ശാ​സ​നം നൽകി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ : 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ പ്ലാ​ന്‍റു​ക​ൾ ത​ക​ർ​ക്കു​മെ​ന്ന് ഇറന് അന്ത്യ ശാസനം നൽകി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​ത്. ഏ​റ്റ​വും വ​ലു​തി​ൽ നി​ന്നാ​യി​രി​ക്കും തു​ട​ക്കം.

ഫെബ്രുവരി 28ന് ​യു​എ​സും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ടെ​ഹ്റാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് യു​ദ്ധം ആ​രം​ഭി​ച്ച​ത്.

എ​ണ്ണ​വി​ല​യി​ലെ കു​തി​ച്ചു​ചാ​ട്ടം യു​എ​സ് ഓ​ഹ​രി വി​പ​ണി​യെ ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സൈ​നി​ക ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നാ​ണ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ 28ന് ​യു​എ​സും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ടെ​ഹ്റാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് യു​ദ്ധം ആ​രം​ഭി​ച്ച​ത്.

ഇ​സ്ര​യേ​ലി​നെ​തി​രെ ഇ​റാ​ൻ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ക​യാ​ണ്.

തു​ട​ർ​ന്ന് യു​എ​സ് താ​വ​ള​ങ്ങ​ളു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​റാ​ൻ സം​ഘ​ർ​ഷം വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഇ​സ്ര​യേ​ലി​നെ​തി​രെ ഇ​റാ​ൻ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ക​യാ​ണ്. ഇ​സ്ര​യേ​ലി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ഡി​മോ​ണ​യി​ലു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →