മണിപ്പൂർ ജ​​​ന​​​ത​​​യി​​​ൽ അ​​​ശാ​​​ന്തി​​​ വി​​​ത​​​ച്ച് വീ​​​ണ്ടും വീ​​​ണ്ടും വെ​​​ടി​​​വ​​​യ്പ്

​​​​​ഫാ​​​​​ല്‍/​​​​​ഗോ​​​​​ഹ​​​​​ട്ടി: മ​​​ണി​​​പ്പൂ​​​രിൽ ജ​​​ന​​​ത​​​യി​​​ൽ അ​​​ശാ​​​ന്തി​​​ വി​​​ത​​​ച്ച് വീ​​​ണ്ടും ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വെ​​​ടി​​​വ​​​യ്പ്. ഉ​​​​​ക്രു​​​​​ല്‍ ജി​​​​​ല്ല​​​​​യി​​​​​ൽ കു​​​ക്കി​​​ക​​​ളും നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രും ത​​​മ്മി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ. മാർച്ച് 18 വ്യാ​​​​​ഴാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യോ​​​​​ടെ വെ​​​​​ടി​​​​​വ​​​​​യ്പു​​​ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​യി ഉ​​​​​ക്രു​​​​​ൽ സി​​​​​നാ​​​​​കൈ​​​​​തേ​​​​​യ് നി​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു. 3:20 ഓ​​​​​ടെ വി​​​​​വി​​​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ കു​​​​​ക്കി​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചു​​​വെ​​​ന്ന് ഗ്രാ​​​​​മ​​​​​ത്ത​​​​​ല​​​​​വ​​​​​ന്‍ ആ​​​​​രോ​​​​​പി​​​​​ച്ചു. ത​​​​​ങ്ഖു​​​​​ല്‍ നാ​​​​​ഗ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​​​ര​​​​​ക്ഷാ​​​​​ ഭ​​​​​ട​​​​​ന്മാ​​​​​ര്‍ പ്ര​​​​​ത്യാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ജനങ്ങൾ ആ​​​ശ​​​ങ്ക​​​യു​​​ടെ നി​​​ഴ​​​ലി​​​ൽ

ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​റോ​​​​ളം ഇ​​​​രു​​​​ഭാ​​​​ഗ​​​​വും ആ​​​​ക്ര​​​​മി​​​​ച്ചു. വെളളിയാഴ്ച രാ​​​​​വി​​​​​ലെ​​​​​വ​​​​​രെ ഇ​​​​​ട​​​​​വി​​​​​ട്ട് വെ​​​​​ടി​​​​​വ​​​​യ്പു​​​ണ്ടാ​​​യി. ആ​​​ളു​​​ക​​​ൾ വീ​​​​ടു​​​​ക​​​​ളി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ആ​​​ൾ‌​​​നാ​​​ശ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ ഇ​​​ല്ലെ​​​ങ്കി​​​ലും വ്യ​​​ത്യ​​​സ്ത ഗോ​​​​ത്ര​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ അ​​​​തി​​​​ര്‍ത്തി പ​​​​ങ്കി​​​​ടു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​ൾ ആ​​​ശ​​​ങ്ക​​​യു​​​ടെ നി​​​ഴ​​​ലി​​​ലാ​​​യി​​​ട്ടു​​​ണ്ട്.അ​​​തേ​​​സ​​​മ​​​യം പോ​​​​ലീ​​​​സ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​ണം ന​​​​ല്‍കി​​​​യി​​​​ട്ടി​​​​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →