തിരുവനന്തപുരം: സിപിഎം വിട്ട മുതിർന്ന നേതാക്കളായ ജി. സുധാകരനും ടി.കെ. ഗോവിന്ദനും വഞ്ചന കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
പാർട്ടി നിബന്ധനയോട് പൊരുത്തപ്പടാൻ സുധാകരന് കഴിഞ്ഞില്ല
സുധാകരനെ താൻ മൂന്നു തവണ വിളിച്ചിട്ടും എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ലെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ താൻ വിളിച്ചില്ലെന്നാണ് സുധാകരൻ ജില്ലാ സെക്രട്ടറിയോടു പറഞ്ഞത്. ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് സുധാകരൻ. അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. പക്ഷേ പാർട്ടി നിബന്ധനയോട് പൊരുത്തപ്പടാൻ സുധാകരന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


