ഇടുക്കി തൂക്കുപാലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു

നെടുങ്കണ്ടം: ഇടുക്കി തൂക്കുപാലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു. നെടുങ്കണ്ടം സ്വദേശി രതീഷ് ചന്ദ്രൻ(35) ആണ് മരിച്ചത്.  മാർച്ച് 15 ഞായറാഴ്ച വൈകിട്ട് എഴോടെയായിരുന്നു സംഭവം. രതീഷിൻ്റെ ബന്ധുവായ കല്ലുമ്മേകല്ല് അനൂപ് ഓട്ടോ തടഞ്ഞുനിർത്തി നടുറോഡിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്.

വയറിങ് തൊഴിലാളിയായ അനൂപ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൂക്കുപാലം ടൗണിൽ വച്ച് വാഹനം തടഞ്ഞുനിർത്തി രതീഷിനെ പലതവണ കുത്തുകയായിരുന്നു.  കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്.  ഇവർ തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ആക്രമണം തടയാൻ ശ്രമിച്ച രതീഷിൻ്റെ രണ്ട് സുഹൃത്തുക്കൾക്കും കുത്തേറ്റു. അക്രമണത്തിന് ശേഷവും അനൂപ് ഭീഷണിമുഴക്കി സമീപത്ത്തന്നെ നിൽക്കുകയായിരുന്നു. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →