പി​​​എം കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി​​​ 22-ാമ​​​ത് ഗ​​​ഡു വിതരണം ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: പി​​​എം കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി​​​യു​​​ടെ അ​​​ടു​​​ത്ത ഗ​​​ഡു ഇ​​​ന്ന് (മാർച്ച് 13) അ​​​ർ​​​ഹ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തും.പ​​​ദ്ധ​​​തി​​​യു​​​ടെ 22-ാമ​​​ത് ഗ​​​ഡു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്ന് ആ​​​സാ​​​മി​​​ലെ ഗോ​​​ഹ​​​ട്ടി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക.

പ​​​ദ്ധ​​​തി​​​ക്കാ​​​യി ആ​​​കെ ചെ​​​ല​​​വി​​​ട്ട തു​​​ക 4.27 ല​​​ക്ഷം കോ​​​ടി

ഡ​​​യ​​​റ​​​ക്‌​​​ട് ബെ​​​ന​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​റി​​​ലൂ​​​ടെ (ഡി​​​ബി​​​ടി) രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 9.32 കോ​​​ടി ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് 18,640 കോ​​​ടി രൂ​​​പ​​​യാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കൈ​​​മാ​​​റു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.22-ാമ​​​ത് ഗ​​​ഡു​​​വി​​​ന്‍റെകൂ​​​ടി വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ പ​​​ദ്ധ​​​തി​​​ക്കാ​​​യി ആ​​​കെ ചെ​​​ല​​​വി​​​ട്ട തു​​​ക 4.27 ല​​​ക്ഷം കോ​​​ടി ക​​​വി​​​യു​​​മെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →