കൊച്ചി: കേരളത്തിൽ ഇടതു-വലതുമുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രമേയുള്ളൂവെന്നും പ്രവർത്തനശൈലിയിൽ രണ്ടു മുന്നണികളും ഒരേപോലെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽനടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നികളുടെയും ചെയ്തികൾ ഒന്നുതന്നെയാണ്.
ഇരുമുന്നികളുടെയും ചെയ്തികൾ ഒന്നുതന്നെയാണ്. അഴിമതിയിലും അധികാരത്തിനായി വർഗീയശക്തികളെ കൂട്ടുപിടിക്കുന്നതിലും വ്യവസായങ്ങൾ തകർക്കുന്നതിലുമെല്ലാം ഇരുകക്ഷികളും ഒരുപോലെയാണ്. യു.ഡി.എഫ്. ഭരിക്കുമ്പോൾ സോളാർ അഴിമതിയായിരുന്നെങ്കിൽ ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ അത് സി.എം.ആർ.എൽ. അഴിമതിയായി മാറി. ഇടതുപക്ഷത്തിനെതിരേ ശബരിമലയിൽ സ്വർണക്കൊള്ളയാണ് ഉയർന്നതെങ്കിൽ, മോഷ്ടിച്ച സ്വർണം കടത്തിയതാണ് കോൺഗ്രസ് നേതാക്കൾക്കെതിരേയുള്ള ആരോപണമെന്ന് അദ്ദേഹം പറഞ്ഞു
