കൊച്ചി പളളുരുത്തിയിൽ ഞണ്ട് കറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതമൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി|ഞണ്ട് കറി കഴിച്ചതിന് ശേഷമുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളുരുത്തി ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാണ് മരിച്ചത്. 33 വയസ്സായിരുന്നു.

ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.

മാർച്ച് 3 ശനിയാഴ്ച രാത്രിയാണ് യുവാവ് ഞണ്ട് കറി കഴിച്ചത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →