കോടതികൾക്ക് മതിയായ സുരക്ഷ : ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിൻ്റെ ശുപാർശ ശരിവച്ച് പോലീസ് രഹസ്യ അന്വേഷണ വിഭാഗം

കൊച്ചി : എറണാകുളം ജില്ലാ കോടതികൾക്കും സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ സമർപ്പിച്ച് രഹസ്യ അന്വേഷണ വിഭാഗം. മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും സംസ്ഥാനത്തെ കോടതികളിൽ ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന പൊലീസിലെ ജില്ലാ രഹസ്യാന്വേഷണ വിഭാഗങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

കോടതികളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും ഏർപ്പെടുത്തണം

തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ (ടിഎൽഒ) എന്ന സംഘടനയുടെ പേരിൽ കാസർകോട്, ഇടുക്കി ജില്ലാ കോടതികളിൽ കഴിഞ്ഞ മാസം ആദ്യം ബോംബ് ഭീഷണി ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതി നൽകിയിരുന്നത്. കേരളത്തിലെ കോടതികളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ നിലവിൽ ഇല്ലെന്നും ആർക്കും കോടതി പരിസരത്തും ഹാളിലും എത്തുവാൻ കഴിയുന്ന രീതിയാണ് നിലവിലുള്ളതെന്നും അതിനാൽ കോടതികളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും ഏർപ്പെടുത്തണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമെന്ന് രഹസ്യാന്വേഷണ വിഭാഗം

എറണാകുളം ജില്ലാ കോടതിയെ സംബന്ധിച്ച് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമെന്ന് അന്വേഷണത്തിൽ ബോധ്യമായതായി കൊച്ചി സിറ്റി ജില്ലാ രഹസ്യാന്വേഷണ വിഭാഗം സമ്മതിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റിയിൽ പ്രവർത്തിക്കുന്ന ജില്ലാ കോടതികൾക്കും മറ്റ് സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ റിപ്പോർട്ട് ജില്ലാ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചത്. ഇത് സംബന്ധിച്ച് വിവരം വ്യക്തമാക്കി കൊച്ചി സിറ്റി ജില്ലാ രഹസ്യാന്വേഷണ വിഭാഗം അസി. പോലീസ് കമ്മീഷണർ അഡ്വ. കുളത്തൂർ ജയ്‌സിങിന് കത്തും നൽകിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →