ഇ​സ്രായേൽ- ഇറാൻ സംഘർഷം : ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ വി​ളി​ച്ച് ആ​ശ​ങ്ക പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ വി​ളി​ച്ച് നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ നെ​ത​ന്യാ​ഹു​വി​നോ​ട് മോ​ദി ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും ന​രേ​ന്ദ്ര മോ​ദി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യാ​ണ് മോ​ദി എ​ക്സി​ൽ കു​റി​ച്ച​ത്.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​എ​ഇ​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം

സം​ഘ​ർ​ഷം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം യു​എ​ഇ പ്ര​സി​ഡ​ന്‍റു​മാ​യും മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​എ​ഇ​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നു​ള്ള യു​എ​ഇ​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് മോ​ദി പി​ന്തു​ണ അ​റി​യി​ച്ചെ​ന്ന് യു​എ​ഇ പ്ര​സി​ഡ​ന്‍റും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നെ ഇ​രു​രാ​ജ്യ​ങ്ങ​ളും അ​നു​കൂ​ലി​ക്കു​ന്നു​വെ​ന്നും യു​എ​ഇ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →