ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യിൽ സ്ഫോ​ട​നം ; 21 പേ​ർ മ​രി​ച്ചു

വെ​റ്റ്‌​ല​പാ​ലം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ എ​ട്ടുപേ​രെ കാ​ക്കി​ന​ഡ സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭൂ​രി​ഭാ​ഗ​ത്തി​നും 90 മു​ത​ൽ 100 ശ​ത​മാ​നം​ വ​രെ പൊ​ള്ള​ലേ​റ്റ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. വെ​റ്റ്ല​പാ​ല​ത്തെ സ​മ​ർ​ല​കോ​ട്ട​യി​ലു​ള്ള സൂ​ര്യ​ ഫ​യ​ർ​ വ​ർ​ക്ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​പ​ക​ടം.

ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തൊ​ട്ട​ടു​ത്ത വ​യ​ലി​ലേ​ക്കു തെ​റി​ച്ചു​പോ​യി

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തൊ​ട്ട​ടു​ത്ത വ​യ​ലി​ലേ​ക്കു തെ​റി​ച്ചു​പോ​യി. വ​ളം കൊ​ണ്ടു​വ​രു​ന്ന ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത​ത്. ഡ്രോ​ൺ സ​ഹാ​യ​ത്തോ​ടെ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് 21 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.പ്ര​ദേ​ശ​മാ​കെ പു​ക​പ​ട​ലം​നി​റ​ഞ്ഞതോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി.

ഒ​രാ​ൾ​പോ​ലും ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ല.

അ​പ​ക​ട​സ​മ​യ​ത്ത് മു​പ്പ​തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫാ​ക്ട​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​ ദു​ർ​ഗേ​ഷ് അ​റി​യി​ച്ചു. അ​പ​ക​ട​സ്ഥ​ല​ത്തു​ള്ള ഒ​രാ​ൾ​പോ​ലും ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ല. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​പ​ക​ട​സ്ഥ​ല​ത്ത് ഉ​ട​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →