കോഴിക്കോട് | മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു. ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലേക്ക് പ്രവേശിക്കുന്നത്.
ആത്മവിശുദ്ധീകരണത്തിനുള്ള അവസരം
ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച ഒന്നാം നോമ്പായി ഖാസിമാർ പ്രഖ്യാപിച്ചത്. ഇതോടെ 18 ബുധൻ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച വിശ്വാസികൾ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കും. സമാധാന ത്തിന്റെയും സഹനത്തിന്റെയും ഈ മുപ്പത് ദിനങ്ങൾ ആത്മവിശുദ്ധീകരണത്തിനുള്ള അവസരമായാണ് ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ കാണുന്നത്.


