പ്രണയപ്പക : 19കാരിയെ വെടിവച്ചുകൊന്ന് 25 കാരി

മും​ബൈ: പ്രണയപ്പകയെത്തുടർന്ന് 19കാരിയെ 25കാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശി​വാ​ജി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഷി​ഫ ഷെ​യ്ഖ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‘ത്രികോണ പ്ര​ണ​യ’മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പറഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യുവതിയെയും 23 കാ​ര​നാ​യ യു​വാ​വി​നെ​യും മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു..ഫെബ്രുവരി 10 ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ശി​വാ​ജി ന​ഗ​റി​ലെ ഫു​ർ​ഖാ​നി​യ മ​സ്ജി​ദ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം.

ക​വി​ളി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട ത​ല​യ്ക്കുള്ളിലേക്കു ത​റ​ച്ചുകയറിയതാണു മ​ര​ണ​കാ​ര​ണം

കൊ​ല്ല​പ്പെ​ട്ട ഷി​ഫ​യും പ്ര​തി​യാ​യ യു​വ​തി​യും ഒ​രേ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം . യുവാവുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടു യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് 25കാരി ഷിഫയുടെ മുഖത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. ക​വി​ളി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട ത​ല​യ്ക്കുള്ളിലേക്കു ത​റ​ച്ചുകയറിയതാണു മ​ര​ണ​കാ​ര​ണം. ഉ​ട​ൻ ത​ന്നെ ഘാ​ട്‌​കോ​പ്പ​റി​ലെ രാ​ജ​വാ​ഡി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കൃ​ത്യം ന​ട​ത്തി 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോലീസ് പ്ര​തി​ക​ളെ പി​ടി​കൂ​ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →