കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളായ മാര്ട്ടിന്, സലിം, പ്രദീപ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി മാര്‍ച്ച് 31ന് പരിഗണിക്കാന്‍ മാറ്റി. അപ്പീലിനെ എതിര്‍ത്ത് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സമയം അനുവദിച്ചു.
ഹര്‍ജിക്കാര്‍ക്കു വിചാരണക്കോടതി 20 വര്‍ഷം കഠിനതടവാണു വിധിച്ചത്. അപ്പീല്‍ തീര്‍പ്പാകാനുള്ള കാലതാമസം കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
