സംസ്ഥാനത്തൊട്ടാകെ ഇതുവരെ 12,462 പേർ കരട് പട്ടികയിൽനിന്നു പുറത്ത്

തിരുവനന്തപുരം: എസ്ഐആർ തുടങ്ങിയത് മുതൽ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 2025 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട്പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്.

ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ ഇനിയും വ്യത്യാസം വരാനാണ് സാദ്ധ്യത

മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ കാരണങ്ങളാൽ, ഹിയറിംഗ് വേളയിൽ കരടു പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിത്. ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും കരട് പട്ടികയിൽനിന്നു പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →