ശിവശങ്കരന്‍ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം; സ്വപ്നയുമായുള്ള സൗഹൃദം അപമാനകരം- ജി സുധാകരൻ

തിരുവനന്തപുരം : മാപ്പർഹിക്കാത്ത കുറ്റമാണ് ശിവശങ്കർ ചെയ്തതെന്ന് മന്ത്രി ജി സുധാകരൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തരോട് പറഞ്ഞു. ജി സുധാകരന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്. സർക്കാർ നൽകിയ സ്വാതന്ത്ര്യവും വിശ്വാസവും ശിവശങ്കർ ദുരുപയോഗിച്ചു. മാപ്പർഹിക്കാത്ത തെറ്റാണ് ശിവശങ്കർ ചെയ്തത്. ആ ദുർഗന്ധം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തുടച്ചു മാറ്റി ഇപ്പോൾ സുഗന്ധം മാത്രമേ ഉള്ളൂ. ഞങ്ങൾ ശിവശങ്കരൻ നീയും സ്വപ്നം ആരുടെയും ആരാധകരെല്ലാം അല്ല ഐഎഎസുകാർ പറയുന്നിടത്ത് ഒപ്പിടാനിരിക്കുകയല്ല.

സ്വപ്നയുമായുള്ള സൗഹൃദം അപമാനകരമാണ്. ശിവശങ്കറിന്‍റെ മന്ത്രിസഭ പൂർണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. ബാക്കി കേന്ദ്ര ഗവൺമെൻറ് നോക്കിക്കോളും. അന്വേഷണം നടക്കട്ടെ. കേരള മിഷൻ ഭവന പദ്ധതിയിൽ ഇതിൽ ഒരു കോടി കൊടുത്തിട്ടുണ്ടെങ്കിൽ ഞങ്ങളുടെ ഉത്തരവാദിത്തമല്ല. വീട് കൃത്യമായി നിർമിച്ചിട്ടുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ.

രാമായണ മാസത്തിൽ പ്രതിപക്ഷം പിണറായിയെ വേട്ടയാടി എന്നും ആരോപിച്ചു. ജീവനും രക്തവും കൊടുത്ത ഉണ്ടാക്കിയതാണ് ഈ പ്രസ്ഥാനം. ആർക്കും ഇതിനെ ഇല്ലാതാക്കാനാവില്ല. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഇനി ചെയ്യുന്നത് ആദ്യമായി ജനങ്ങൾക്കിടയിൽ ലഘുലേഖ കൊടുത്തുവരികയാണ്. 150 കോടി ജനങ്ങളുള്ള ചൈനയിൽ കമ്മ്യൂണിസ്റ്റ് മാന്യമായി ഭരിക്കുന്നു. ആ ചൈനയുടെ അയൽ രാജ്യമായ ഇന്ത്യ. ഇവിടെനിന്ന് കമ്മ്യൂണിസ്റ്റിനെ തൂത്തെറിയാൻ സാധിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →