ധാർമികത ഉയർത്തിപ്പിടിച്ച മാധ്യമ പ്രവർത്തകൻ ആയിരുന്നു എൻ ജെ നായർ

തിരുവനന്തപുരം: ധാർമിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു കൊണ്ട് പ്രവർത്തിച്ച മാധ്യമ പ്രവർത്തകൻ ആയിരുന്നു അന്തരിച്ച എൻ ജെ നായർ എന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയന്‍റേയും ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയന്‍റേയും സംയുക്ത അനുശോചനസന്ദേശത്തിൽ അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്‍റെ ഐക്യത്തിനുവേണ്ടി നിലകൊണ്ടിരുന്നു അദ്ദേഹം. കേരള ജേർണലിസ്റ്റ് യൂണിയന്‍റെ രൂപീകരണത്തിലും തിരുവനന്തപുരത്ത് വച്ച് നടന്ന ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് സംഘാടനത്തിലും എൻ ജെ നായർ നേതൃത്വപരമായ പങ്ക് വഹിക്കുകയുണ്ടായി എന്ന് ഇരുസംഘടനകളും അനുശോചനപ്രമേയത്തിൽ പറഞ്ഞു.

ഇരു സംഘടനകളുടെയും ഭാരവാഹികൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ അനുശോചന യോഗത്തിൽ ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ പ്രസിഡണ്ട് കെ ശ്രീനിവാസ് റെഡി അധ്യക്ഷനായിരുന്നു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ നേതാവും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറിയുമായ വി.ബി. രാജൻ, അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ സെക്രട്ടറി ജനറലും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അംഗവുമായ ബൽവീന്ദർ സിംഗ് ജമ്മു അനുസ്മരണ പ്രസംഗം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →