കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ | സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ കൊട്ടിയൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഡിസംബർ 28 ഞായറാഴ്ച്ച ഉച്ചയ്ക്കു ഭാര്യ വീട്ടില്‍ വച്ചാണു രാജേന്ദ്രന്‍ സ്വയം കഴുത്തുമുറിച്ചു വനത്തിലേക്ക് ഓടി മറഞ്ഞത്. പിന്നാലെ വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്ത പരിശോധന നടത്തി. വനത്തിനകത്ത് ഒന്നരകിലോ മീറ്റര്‍ മാറിയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൂങ്ങി മരിക്കാൻ നടത്തിയ ശ്രമം പരാജയപ്പെച്ചതിനെ തുടർന്നാണ് സ്വയം കഴുത്തിൽ കുത്തി മുറിവേൽപ്പിച്ചത്.

ഉച്ചക്ക് ഭാര്യവീട്ടിൽ വച്ച് രാജേന്ദ്രൻ തൂങ്ങി മരിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് സ്വയം കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചശേഷം കൊട്ടിയൂർ റിസർവ് വനത്തിലേക്ക് ഓടിയത്. ഡ്രോണും ഡോഗ് സ്‌ക്വാഡും ഉപയോഗിച്ചുളള പരിശോധനയില്‍ ആദ്യ ദിനം ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രക്തക്കറ പുരണ്ട ടീഷര്‍ട്ട് കണ്ടെടുത്തിയെങ്കിലും വെളിച്ചക്കുറവും വന്യമൃഗ ശല്യവും കണക്കിലെടുത്ത് തിരച്ചില്‍ നിര്‍ത്തി. 29 ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തില്‍ നിന്ന് പുറത്തെത്തിച്ച മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →