സുല്‍ത്താന്‍ ബത്തേരി: നാല് ടണ്ണിലേറെ നിരോധിത പുകയില ഉത്പന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില്‍ വി. രമേശ് (47) ആണ് എക്സൈസിന്റെ പിടിയിലായത്.
ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വാഹനം എക്സൈസ് കസ്റ്റഡിയിലെടുത്തു
4205.520 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് ഇയാൾ ലോറിയിൽ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് അറിയിച്ചു. ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
