ആലപ്പുഴ: ആലപ്പുഴ കേന്ദ്രീകരിച്ച് ഇറിഡിയം വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കേസിൽ നാല് പേർ അറസ്റ്റിൽ. . തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് അറസ്റ്റിലായത്. സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകൾ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്.
10 കോടിയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം
.ഏകദേശം 10 കോടിയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ഭീഷണി ഭയന്ന് പലരും പരാതി നൽകുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഹരിപ്പാട് സ്വദേശിയിൽ നിന്ന് പ്രതികൾ 75.6 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.10 കോടി രൂപ നൽകിയാൽ ഇറിഡിയം നൽകാമെന്ന് അറിയിച്ച് തമിഴ്നാട് സ്വദേശികളായ സംഘം തങ്ങളെ സമീപിച്ചതായാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.
