സ്‌കൂളിലെ പെറ്റ് ഷോ : വനം വകുപ്പ് റിപോര്‍ട്ട് തേടി

കൊച്ചി | എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പെറ്റ് ഷോയിൽ റിപോര്‍ട്ട് തേടി വനം വകുപ്പ്. . വനം വകുപ്പ് സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗമാണ് റിപോര്‍ട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും മറ്റും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണം

കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ പെറ്റ് ഷോ സംഘടിപ്പിച്ചത്. വളര്‍ത്തു മൃഗങ്ങളെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഷോ നടത്തിയത്. ഇതിന്റെ ഭാഗമായി വിവിധ മൃഗങ്ങളെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. ഷെഡ്യൂൾഡ് വിഭാ​ഗത്തിൽപെട്ട മൃ​ഗങ്ങളെ സ്കൂളിലെത്തിച്ചിട്ടുണ്ടെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ഇടപ്പളളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →