ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സമ്പൂര്‍ണ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി | ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും സമ്പൂര്‍ണ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

യു എന്‍ അടക്കമുള്ള ആഗോള സ്ഥാപനങ്ങള്‍ 21-ാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളില്‍ നിന്നും വളരെ അകലെയാണെന്നും മോദി

യു എന്‍ രക്ഷാസമിതിയില്‍ കാലാനുസൃതമായിട്ടുള്ള പരിഷ്‌കരണം അനിവാര്യമാണെന്നും മോദി ആവര്‍ത്തിച്ചു. യു എന്‍ അടക്കമുള്ള ആഗോള സ്ഥാപനങ്ങള്‍ 21-ാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളില്‍ നിന്നും വളരെ അകലെയാണെന്നും മോദി ചൂണ്ടിക്കാട്ടി ബ്രസീലുമായും ദക്ഷിണാഫ്രിക്കയുമായും സാങ്കേതിക വിദ്യാ കൈമാറ്റത്തിന് സംവിധാനം വേണമെന്നും മോദി നിര്‍ദേശിച്ചു. അടുത്ത വര്‍ഷം ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് മോദി നേതാക്കളെ ക്ഷണിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →