റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി കുട്ടിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു

November 14, 2025 - 5:42 am

ഇടുക്കി | കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. 2025 നവംബർ 13 വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ അരവിന്ദ് കാല്‍വഴുതി കയത്തില്‍ വീഴുകയായിരുന്നു.

അ​ഗ്നിരക്ഷാസേനാംഗങ്ങള്‍ സി പി ആര്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല

ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് പ്രദേശവാസികളും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് അരവിന്ദിനെ പുറത്തെടുത്തത്. സ്ഥലത്തെത്തിയ അ​ഗ്നിരക്ഷാസേനാംഗങ്ങള്‍ സി പി ആര്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെളളിയാഴ്ച ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *