വന്ദേമാതരവുമായി മോഹൻലാൽ..

ചെന്നൈ :സ്വാതന്ത്ര്യ ദിനം വന്ദേമാതരത്തോടെ ഗംഭീരമാക്കിയിരിക്കുകയാണ് മോഹൻലാൽ. സ്വാതന്ത്ര്യദിന പുലരിയില്‍ താരം ‘വന്ദേമാതരം’ വീഡിയോഗാനം പുറത്തിറക്കി. ലാലിനൊപ്പം ഗാനരംഗത്തിൽ എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശ്രേയ ഘോഷാല്‍, ഹേമ മാലിനി, ജൂഹി ചൗള, കുമാര്‍ സാനു എന്നിവരുമെത്തുന്നുണ്ട്.

കവിത കൃഷ്ണമൂര്‍ത്തിയുടേതാണ് വരികള്‍. ഇഷ ഡിയോള്‍, സോനു നിഗം, ബിന്ദു സുബ്രഹ്മണ്യം, നാരായണ സുബ്രഹ്മണ്യം, മഹാതി സുബ്രഹ്മണ്യം തുടങ്ങിയവരും വീഡിയോയില്‍ അണിനിരക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →