റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിംവദന്തികൾ വിശ്വസിക്കരുതെന്നും അച്ഛന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എസ്.പി.ബിയുടെ മകൻ

August 15, 2020 - 4:54 pm

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിശദീകരണവുമായി അദ്ദേഹത്തിന്റെ മകൻ ചരൺ രംഗത്തുവന്നു .

‘എന്റെ അച്ഛന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു കൊണ്ടുള്ള നിങ്ങളുടെ കരുതലിന് നന്ദി. അദ്ദേഹം ഐ സി യുവില്‍ വെന്‍റിലേഷനില്‍ ആണ്. സ്ഥിതി സ്റ്റേബിള്‍ ആണ്. കിംവദന്തികള്‍ വിശ്വസിക്കരുത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഒരിക്കല്‍ കൂടി നന്ദി’ചരണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

എസ് പി ബിയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സാവിത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർടുണ്ട്. ഒരാഴ്ചയായി ചെന്നൈയിലെ എം‌ജി‌എം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ സ്ഥിതി രണ്ടു ദിവസം മുന്‍പ് നന്നേ വഷളായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *