ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം ‘അമ്മ പീഢിപ്പിച്ചെന്ന കേസ് : അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് റിപ്പോർട്ട്

തൃശൂർ : മുലകുടി മാറാത്ത ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം ‘അമ്മ പീഢിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിൽ നിന്ന് അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.മാസങ്ങൾക്ക് മുമ്പാണ് തൃശൂർ കൊടുങ്ങല്ലൂർ പോലീസ് പിതാവിന്റെ പരാതിയിൽ അമ്മയ്ക്ക് എതിരെ കേസ് എടുത്തത്. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം ‘അമ്മ പീഢിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേർത്ത അമ്മയുടെ മുൻ‌കൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി പോലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു.

കേസ് എടുക്കൽ രീതിയിൽ വിശ്വാസ്യത നഷ്ട്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് . അഡ്വ. കുളത്തൂർ ജയ്‌സിങ്

വിചിത്ര വ്യാജ പരാതിയിൽ പ്രാഥമിക പരിശോധന ഇല്ലാതെ കേസ് എടുത്ത ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുവാൻ തൃശൂർ റൂറൽ എസ് പി യ്ക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശവും നൽകിയിരുന്നു. കുടുംബ കേസ് നിലനിൽക്കുന്ന ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് വ്യാജ പരാതിയ്ക്ക് പിന്നിൽ പ്രചോദനമായതെന്നും കേസ് എടുക്കൽ രീതിയിൽ വിശ്വാസ്യത നഷ്ട്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →