റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കിലെ പെട്രോള്‍ മോഷണം : സഹോദരങ്ങൾ പിടിയിൽ

October 22, 2025 - 5:47 am

കുടശനാട്: ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത മോഷ്ടാക്കളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേല്‍, ജസ്റ്റിൻ ഡാനിയേല്‍ എന്നിവരെയാണ് പിടികൂടിയത്. ബൈക്ക് മോഷണത്തിനെത്തിയ ഇവർ കവർച്ചാ ശ്രമം പരാജയപ്പെട്ടതോടെ പെട്രോള്‍ ഊറ്റിയെടുത്ത് കടന്നുകളയുകയായിരുന്നു. കുടശനാട് പ്രശാന്ത് ഭവനം വീട്ടിലാണ് മോഷണം നടന്നത്. മോഷണശ്രമം സിസിടിവിയില്‍ കണ്ട വീട്ടുകാർ ഇറങ്ങി വന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

മോഷ്ടാക്കൾ ഇരുവരും സഹോദരങ്ങളാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സ്ഥിരം കുറ്റവാളികളായ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. പന്തളം ഭാഗത്തുനിന്നു മോഷ്ടിച്ച വാഹനത്തില്‍ എത്തി ഹരിപ്പാട് മോഷണം നടത്തി. ശേഷം നൂറനാട്ട് എത്തി മോഷണം നടത്തുകയായിരുന്നു ഇവർ. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *