റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു ; അപകടത്തില്‍ ആർക്കും പരിക്കില്ല

October 20, 2025 - 7:55 am

വാഴക്കുളം: 220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു. ഒക്ടോബർ 19 ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വേങ്ങച്ചുവട്ടിലാണ് ലൈൻ പൊട്ടിവീണത്. കൊട്ടിക്കല്‍ രാജൻ, സഹോദരൻ തങ്കൻ എന്നിവരുടെ വീടുകളുടെ മുകളിലാണ് വലിയ ശബ്ദത്തോടെ ലൈൻ പതിച്ചത്.അപകടത്തില്‍ ആർക്കും പരിക്കില്ല. മേഖലയില്‍ നിരവധി പേരുടെ പുരയിടങ്ങളില്‍ ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വീടുകളുടെ മുറ്റത്തോ, പുരയിടങ്ങളിലോ ആരുമില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവാകുകയായിരുന്നു.

ഏതാനും വൈദ്യുത പോസ്റ്റുകള്‍ക്കും വിതരണ ലൈനുകള്‍ക്കും തകരാർ ഉണ്ടായി

വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന വിതരണ ലൈനുകളില്‍ 220 കെവി ലൈൻ ശക്തിയോടെ വീണതു മൂലം ഏതാനും വൈദ്യുത പോസ്റ്റുകള്‍ക്കും വിതരണ ലൈനുകള്‍ക്കും തകരാർ ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ നിന്ന് കളമശേരിയിലേക്ക് വൈദ്യുതി എത്തിക്കുന്ന സംവിധാനമാണിത്. ലൈൻ പൊട്ടുമ്പോൾ തന്നെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുന്നതിനാല്‍ ഇതിലൂടെ വൈദ്യുതി പ്രസരിച്ച്‌ അപകടമുണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി സെക്ഷൻ ഓഫീസുകളില്‍ വിവരമറിയിച്ച്‌ ഇതര വൈദ്യുത ബന്ധങ്ങള്‍ വിഛേദിച്ചു. വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *