റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ രക്ഷപ്പെടത്തി

October 7, 2025 - 2:02 pm

കൊല്‍ക്കത്ത | കനത്ത മഴയെ തുടര്‍ന്ന് ഡാം തുറന്നുവിട്ടപ്പോഴുള്ള കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി . പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്. പുര്‍ബ ബര്‍ദാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ ഒക്ടോബർ 5 ഞായറാഴ്ചയായിരുന്നു സംഭവം.

ഡാമിലെ വെള്ളം തുറന്നുവിട്ടതറിയാതെ ദാമോദര്‍ നദിയില്‍ കുളിക്കാനായി പോയതായിരുന്നു

കനത്ത മഴ തുടര്‍ന്നതോടെയാണ് അധികൃതര്‍ ഡാമിലെ വെള്ളം തുറന്നുവിട്ടത്. ഇതറിയാതെ ദാമോദര്‍ നദിയില്‍ കുളിക്കാനായി പോയതായിരുന്നു മതൂരി. കനത്തമഴയില്‍ നദി നിറഞ്ഞു കവിയുകയും ഡാം തുറന്നുവിടുകയും ചെയ്തതോടെ നദിയിലെ കുത്തൊഴുക്ക് രൂക്ഷമാകുകയും വയോധിക ഒലിച്ചുപോകുകയുമായിരുന്നു പോലീസും ഗ്രാമവാസികളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 50കിലമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ കരയ്ക്കെത്തിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *