തിരുവനന്തപുരം | എച്ച് എം ടി ലിമിറ്റഡിന്റെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി മന്ത്രിസഭാ യോഗം.
പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.
പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.
