റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു

September 13, 2025 - 4:28 pm

കല്‍പ്പറ്റ | വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി പത്മജ സെപ്തംബർ 12 ന് രംഗത്തെത്തിയിരുന്നു.

നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്നും പണം തന്നില്ലെന്നുമാണ് പത്മജയുടെ ആരോപണം.

നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്നും പണം തന്നില്ലെന്നുമാണ് എന്‍ എം വിജയന്റെ മരുമകള്‍ പത്മജയുടെ ആരോപണം. തന്റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടിസിദ്ദിഖ് എംഎല്‍എ പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറഞ്ഞു.ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം എല്‍ എയുടെ പി എ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്റ് കൊണ്ടുപോയതെന്നാണ് എം എല്‍ എ പറഞ്ഞത്. കള്ളന്‍മാർ വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ പറഞ്ഞിരുന്നു

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്ക്

ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *