റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വില്ലിയൻ ഇനി ആഴ്സണൽ താരം.

August 14, 2020 - 8:21 pm

ലണ്ടൻ : ഏഴ് വർഷമായി ചെൽസിയുടെ ജേഴ്സിയണിയുന്ന ബ്രസീലിയൻ മിഡ്ഫീൽഡർ വില്ലിയൻ ആഴ്സണലുമായി കരാർ ഒപ്പിട്ടു. ചെൽസിയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിലാണ് താരം ആഴ്സണലിലേക്കെത്തുന്നത്. മൂന്നു വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പിട്ടത്.

താരം ആഴ്സണലിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ്ബ് മാനേജർ ആർട്ടേറ്റ അഭിപ്രായപ്പെട്ടു.

ചെൽസിക്കുവേണ്ടി 339 മൽസരങ്ങൾ കളിച്ച വില്ലിയൻ 63 ഗോളും 56 അസിസ്സും നേടി. 2019- 2020 സീസണിൽ 11 ഗോൾ നേടിയാണ് വില്ലിയൻ ചെൽസിയോട് വിട പറയുന്നത്. അദ്ഭുതകരമായ ഏഴ് വർഷങ്ങൾ എന്നാണ് വില്ലിയൻ തന്റെ ചെൽസിക്കാലത്തെ കുറിച്ച് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *