തിരുവനന്തപുരം: കാസർക്കോടില്‍ ഇന്ന് രണ്ടു പേരാണ്
കോവിഡ് മൂലം മരണപ്പെട്ടത്. വോർക്കാടി സ്വദേശിയായ മറിയുമ്മ 75 വയസ്സ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. ഈ മാസം പതിനൊന്നാം തീയതി മരിച്ച ആസ്മ (38)നും കോവിഡ് കണ്ടെത്തി. ഇവര്‍ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. മരണശേഷം സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരുടെ ഭർത്താവിനും ഒരു രോഗം ബാധിച്ചിട്ടുണ്ട്.
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശി ഗോപി (64) വയസ് ആണ് രോഗം മൂലം മരണപ്പെട്ട മൂന്നാമത്തെ ആൾ.

