കോട്ടയം | വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുരിശിന്റെ വഴിയിലുള്ളവർക്കേ ഇവിടെ രക്ഷയുള്ളൂവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കോട്ടയത്ത് ജനപ്രതിനിധിയായിട്ട് ഒരു ഈഴവനെ മാത്രമേ കാണുകയുള്ളൂ. ബാക്കി എല്ലാവരും കുരിശിൻ്റെ വഴിയിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. താനൊരു വര്‍ഗീയവാദിയല്ല. തന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ അത് വര്‍ഗീയതയാകും മാണി സാര്‍ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്എന്‍ഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാല്‍ മകന്‍ സൂത്രക്കാരനാണെന്നും കോട്ടയം രാമപുരത്ത് മീനച്ചില്‍- കടുത്തുരുത്തി എസ്എന്‍ഡിപി ശാഖാസംഗമത്തില്‍ സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു
പിണറായി വിജയന്‍ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങള്‍ പത്തി താഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ മലപ്പുറം പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗിന് മുസ്ലീങ്ങള്‍ അല്ലാത്ത എംഎല്‍എമാര്‍ ഇല്ല. എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം മതേതരത്വം പറയുന്നെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.ലീഗിനോട് പറയേണ്ട കാര്യങ്ങള്‍ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത തനിക്കുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയന്‍ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങള്‍ പത്തി താഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.



