വാക്ക്ഇന്‍ കോവിഡ് 19 ടെസ്റ്റിന് അനുമതി

തിരുവനന്തപുരം : ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ കോവിഡ് ടെസ്റ്റ്  നടത്താന്‍ അനുമതി. ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍. ആര്‍.ടി.പി.സി.ആര്‍., ട്രൂനാറ്റ്, സിബിനാറ്റ് ആന്‍റിജന്‍ പരിശോധനകള്‍ എന്നിവ  നടത്താനാണ് അനുമതിയുളളത്. തിരിച്ചറിയല്‍ കാര്‍ഡ് സമ്മതപത്രം  എന്നിവ നല്‍കണം

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും സൗകര്യമുളളവര്‍ക്ക് വീടുകളില്‍ ചികിത്സക്കുളള സൗകര്യം തെരഞ്ഞെടുക്കാം. ലക്ഷണങ്ങളുളളവരേയും ഗുരുതരാവസ്ഥയിലുളളവരേയും ചികിത്സക്കായി പ്രാഥമികചികിത്സാ കേന്ദ്രത്തിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും

ആര്‍.ടി.പി.സി.ആര്‍., എക്സ്പേര്‍ട്ട്നാറ്റ് . ട്രൂനാറ്റ്, റാപ്പിഡ് ‌ആന്‍റിജന്‍ ടെസ്റ്റ് തുടങ്ങിയ പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്  വാക്ക്ഇന്‍ കോവിഡ് ടെസ്റ്റ് നടത്താനുള്ള  അനുമതിക്കായി പലരും മുന്നോട്ട് വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →