റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ലയില്‍ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

June 22, 2025 - 4:37 am

പത്തനംതിട്ട | പൊലിസ് പരിശോധനയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ കഞ്ചാവുമായി അറസ്റ്റില്‍. അടൂര്‍ ഏനാത്ത് പടിഞ്ഞാറേക്കരചരുവിള പുത്തന്‍ വീട്ടില്‍ സിജു സുകുമാരന്‍(45), പന്തളം കുരമ്പാല കാരാന്‍മയില്‍ വീട്ടില്‍ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറു പൊതികളിലാക്കി കഞ്ചാവ് വില്പന

പഴയ ഏനാത്ത് പോലീസ് സ്റ്റേഷനു സമീപത്ത നിന്നും ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ അമൃത് സിംഗ് നായകം, എ എസ് ഐ രവി, എസ് സി പി ഓ സുനില്‍ രാജു, സി പി ഓ ഷഹീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിജു സുകുമാരന്‍ അറസ്റ്റിലാവുന്നത്. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറു പൊതികളിലാക്കി കഞ്ചാവ് വില്പന നടത്തിവരുന്ന ആദിത്യന്‍ അറസ്റ്റിലാവുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *