കോഴിക്കോട് | യക്കുമരുന്ന് നല്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്ത് പോലീസ്. കുറ്റ്യാടിയി അടുക്കത്ത് സ്വദേശി അജ്നാസിന്റെ ഭാര്യ മിസ്രിയെയാണ് പ്രതി ചേര്‍ത്തത്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. കുട്ടിയുടെ പരാതിയില്‍ പോക്സോ ചുമത്തി.ഇരുവര്‍ക്കുമെതിരെ കേസെടുത്തു.
അജ്നാസിനെ കഴിഞ്ഞ ആഴ്ചയും മിസ്രിയെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്.
അജ്നാസും ഭാര്യ മിസ്രിയും നിലവില്‍ റിമാന്‍ഡിലാണ്. അജ്നാസിനെ കഴിഞ്ഞ ആഴ്ചയും മിസ്രിയെഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി മിസ്രി അജ്മീറിലേക്ക് പോയി. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് വെച്ച് പ്രതിയെ പോലീസ് പിടികൂടുക യായിരുന്നു.
കുട്ടിയുടെ കുടുംബം നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്
കുറ്റ്യാടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കുടുംബം നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വീട്ടുകാര്‍ ഉറങ്ങിയ ശേഷം തന്നെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നും പുറത്തിങ്ങാന്‍ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ വെച്ച് ലഹരി നിര്‍ബന്ധിച്ച് നല്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നുമാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. .
