റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്പലവയലിലെ വ്യാജ ഡോക്ടര്‍ ഉപയോ​ഗിച്ചത് ഭാര്യയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം വരുത്തി

June 14, 2025 - 10:51 am

ബത്തേരി | അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്ത വ്യാജ ഡോക്ടര്‍ ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം വരുത്തി ഉപയോഗിച്ചതായി കണ്ടെത്തി. പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബുവിനെയാണ് (32) ഇന്നലെ പേരാമ്പ്രയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്.

ആശുപത്രി അധികൃതര്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപെട്ടപ്പോൾ ജോബിന്‍ മൊബൈല്‍ സ്വിച്ച്ഓഫ് ആക്കി മുങ്ങി

നേഴ്‌സിങ്ങ് ജോലിയിലെ പരിചയം ഉപയോഗിച്ചാണ് ഇയാള്‍ രോഗികളെ കൈകാര്യം ചെയ്തിരുന്നത്. ഇതിനിടയില്‍ സംശയം തോന്നിയ അമ്പലവയലിലെ ആശുപത്രി അധികൃതര്‍ ഇയാളോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപെട്ടു. എന്നാല്‍ ജോബിന്‍ മൊബൈല്‍ സ്വിച്ച്ഓഫ് ആക്കി മുങ്ങുകയായിരുന്നു

ഉപയോഗിച്ചത് ഭാര്യയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകൾ വരുത്തി.

ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ചാണ് ഇയാള്‍ ആറു മാസത്തോളം റസിഡന്റ് മെഡിക്കല്‍ ഡോക്ടറായി ഇവിടെ ജോലി ചെയ്തത്. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും രേഖകളും സമര്‍പ്പിച്ചാണ് ഇയാള്‍ ജോലിക്ക് കയറിയത്. നഴ്സിംഗ് പഠന ശേഷം വിവിധ സ്ഥലങ്ങളില്‍ നേഴ്സായി ജോലി ചെയ്ത ശേഷമായിരുന്നു കൊവിഡ് സമയത്ത് ഈ ആശുപത്രിയില്‍ ജോലിക്ക് കയറിയത്.

.ഇന്‍സ്പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ്, സബ് ഇന്‍സ്‌പെക്ടര്‍ എല്‍ദോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുജീബ്, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *