കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെയ് 3 വെള്ളിയാഴ്ച പൊട്ടിത്തെറി സമയത്ത് മരിച്ചവരുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകള്‍ പുറത്ത്. പുക ശ്വസിച്ചതിനെ തുടര്‍ന്നല്ല മരണങ്ങള്‍ എന്ന് റിപോര്‍ട്ടില്‍ പറയുന്നു. മേപ്പയൂര്‍ നിടുമ്പൊയില്‍ സ്വദേശി ഗംഗാധരന്‍, വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ആണ് പുറത്ത് വന്നത്.
ശ്വാസകോശത്തില്‍ പുകയുടെ സാന്നിധ്യം കണ്ടെത്താനായില്ല
ഇവര്‍ നേരത്തെ തന്നെ ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവരായിരുന്നു. ശ്വാസകോശത്തില്‍ പുകയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. .
