റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച

April 23, 2025 - 8:01 am

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഏപ്രിൽ 26 ശനിയാഴ്ച നടക്കും .ഇൻഡ്യൻ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കോളേജ് ഒഫ് കർദ്ദിനാള്‍സ് തലവൻ ജിയോവനി ബാറ്റിസ്റ്റ റേ നേതൃത്വം വഹിക്കും. തുടർന്ന് ഭൗതികശരീരം സംസ്കാരത്തിനായി റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടു പോകും.

ഇന്ന്ച്ച ഉയ്ക്ക് 12.30 മുതല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദർശനത്തിനു വയ്‌ക്കും

.മാർപാപ്പയുടെ ഭൗതികദേഹം ഏപ്രിൽ 23 ഉച്ചയ്ക്ക് 12.30 മുതല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദർശനത്തിനു വയ്‌ക്കും. ഔദ്യോഗിക വസതിയായ വത്തിക്കാനിലെ കാസ സാന്റ മാർത്തയിലെ ചാപ്പലില്‍ തുറന്ന തടിപ്പെട്ടിയ്ക്കുള്ളില്‍ മാർപാപ്പയുടെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ വത്തിക്കാൻ ഇന്നലെ (ഏപ്രിൽ 22) പുറത്തുവിട്ടിരുന്നു.

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തി വിശ്വാസികളെ അനുഗ്രഹിച്ച ശേഷം അപ്രതീക്ഷിത വിയോഗം.

ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെയായിരുന്നു മാർപാപ്പയുടെ അന്ത്യം. പക്ഷാഘാതവും തുടർന്നുണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണം. തിങ്കളാഴ്ച രാത്രി വൈകിയാണ് വത്തിക്കാൻ മെഡിക്കല്‍ സർട്ടിഫിക്കറ്റും മാർപാപ്പയുടെ മരണപത്രവും പുറത്തുവിട്ടത്. ഗുരുതര ന്യുമോണിയ ബാധയെ തുടർന്ന് ഒരു മാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിനു ശേഷം സുഖംപ്രാപിച്ചുവരികയായിരുന്നു മാർപാപ്പ. ഈസ്റ്റർ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തി വിശ്വാസികളെ അനുഗ്രഹിച്ച ശേഷമായിരുന്നു അപ്രതീക്ഷിത വിയോഗം.

മാർപാപ്പ 2022ല്‍ തയ്യാറാക്കിയ മരണപത്രത്തില്‍ നിന്ന് :

അന്ത്യവിശ്രമം സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്ക് പകരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയില്‍.

കല്ലറ നിലത്തായിരിക്കണം. ലളിതമാകണം. പ്രത്യേക അലങ്കാരങ്ങള്‍ പാടില്ല.

ലാറ്റിനില്‍ ഫ്രാൻസിസ് എന്ന് മാത്രം മതി.

സംസ്‌കാരച്ചെലവിനുള്ള തുക ഒരു അഭ്യുദയകാംക്ഷി വഹിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *