കൊച്ചി : ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് . വ്യവസായ മന്ത്രി പി. രാജീവ് . ഇന്നലെ (ഫെബ്രുവരി 21) കൊച്ചിയിൽ നടന്ന ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടിയിലാണ് മന്ത്രിയുടെ പ്രസ്താവന. സംസ്ഥാന തലത്തിൽ ഒരുക്കിയ ചടങ്ങിന്റെ ഭാഗമായി നിക്ഷേപകരുടെ യോഗം നടന്നു. 374 കമ്പനികൾ നിക്ഷേപ താൽപ്പര്യ കരാറിൽ ഒപ്പുവെച്ചു. കേരളത്തിലേക്ക് 1.5 ലക്ഷം കോടിയുടെ നിക്ഷേപം വാഗ്ദാനം ലഭിച്ചതായി മന്ത്രി അറിയിച്ചു. നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാൻ 24 ഐടി കമ്പനികൾ സന്നദ്ധത അറിയിച്ചു.
നാളെ മുതൽ ഇതിനുളള പ്രവർത്തനം ഉടൻതന്നെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഇതിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കും.നിക്ഷേപകരിൽ ആത്മവിശ്വാസം സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
വ്യവസായങ്ങൾ തുടങ്ങുന്നതിൽ കേരളത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയിട്ടുണ്ട്.
തൊഴിൽ സമരങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെഎംആര്‍എല്ലിന് എട്ട് സംസ്ഥാനൾങ്ങളിൽ വാട്ടര്‍ മെട്രോ തുടങ്ങാനുള്ള സാങ്കേതിക സാധ്യത പഠിക്കാൻ അനുമതി ലഭിച്ചു. ഇതുവഴി പുതിയ
തൊഴിൽ സംസ്കാരം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്‍വെസ്റ്റ് കേരളയിലെ പദ്ധതി നിർദേശങ്ങൾ നടപ്പാക്കാൻ അതിവേഗ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
വ്യവസായങ്ങൾ തുടങ്ങുന്നതിന് എല്ലാവരും ഒന്നിച്ച് നിൽക്കും
ഏത് കമ്പനിക്ക് വേണ്ടിയാണെങ്കിലും കേരളത്തിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ഉച്ചകോടിയിൽ വ്യക്തമാക്കി .
ഇതിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കും
