റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശാ വര്‍ക്കര്‍മാരുടെ സമരത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം : മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍

February 22, 2025 - 8:17 pm

തിരുവനന്തപുരം : ഹോണറേറിയം വര്‍ദ്ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണ്.. ഈ സമരത്തിന്റെ ഭാഗമായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആശാ വര്‍ക്കർമാരുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ആഹ്വാനം ചെയ്യുകയും ചെയ്തു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപമാണ് സമരം നടക്കുന്നത്. സമരപ്പന്തലില്‍ എത്തിയ വി. മുരളീധരന്‍ ആശാ വര്‍ക്കര്‍മാരെ നേരില്‍ കണ്ടാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

. കെ വി തോമസാണോ, രാപ്പകൽ സമരം നടത്തുന്ന പാവപ്പെട്ട സ്ത്രീകളാണോ പ്രധാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വരുത്തിയാല്‍ സെക്രട്ടറിയേറ്റ് ഇടിഞ്ഞുവീഴില്ലെന്ന് വി. മുരളീധരന്‍ പറഞ്ഞു. . മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വണ്ടി വാങ്ങാൻ കോടികൾ മാറ്റി വയ്ക്കുന്നവർ ഹോണറേറിയവും ക്ഷേമപെൻനും നൽകാൻ പറ്റില്ലെന്ന് വിശദീകരിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ താമസിക്കുന്ന കെ വി തോമസാണോ, രാപ്പകൽ സമരം നടത്തുന്ന പാവപ്പെട്ട സ്ത്രീകളാണോ പ്രധാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം ഉയര്‍ത്തിയത് നരേന്ദ്രമോദി സര്‍ക്കാരാണ്.

ആശാ വര്‍ക്കര്‍മാരുടെ സമരത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം എന്നാണ് വി. മുരളീധരന്റെ ആരോപണം. രാജ്യത്ത് ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം ഉയര്‍ത്തിയത് നരേന്ദ്രമോദി സര്‍ക്കാരാണ്. ആശാ വര്‍ക്കര്‍മാരെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സിന് കീഴില്‍ കൊണ്ടുവന്നതും എന്‍ഡിഎ സര്‍ക്കാരാണ്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ 2023–24 ല്‍ 189.15 കോടി രൂപയും 2024–25 ല്‍ 815.73 കോടി രൂപയും കേന്ദ്രം കേരളത്തിന് അനുവദിച്ചതാണെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *