റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്ക് കവർച്ച; ഒരിക്കലും പിടിക്കപ്പെടില്ലെന്ന കരുതലോടെ. പ്രതി വീട്ടിൽ തുടർന്നു

February 17, 2025 - 5:40 am

തൃശൂർ :ബാങ്ക് കവർച്ച നടത്തിയ പ്രതി റിജോ വീട്ടിൽ തന്നെ താമസിച്ചത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തോടെയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടത്തുന്ന അന്വേഷണങ്ങള്‍ അപ്പപ്പോള്‍ വാർത്തകളിലൂടെ വീക്ഷിച്ചു. എല്ലാ പഴുതുകളും അടച്ചതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന കരുതലോടെയാണ് വീട്ടിൽ തുടർന്നത്.

കവർച്ചയ്ക്കായി സ്വീകരിച്ച മുൻകരുതലുകൾ

സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടർന്ന് പൊലീസ് പിടികൂടുമെന്ന് റിജോയ്ക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു. വസ്ത്രം മാറ്റി, സ്‌കൂട്ടറിന്റെ നമ്പർ പ്ലേറ്റ് മാറ്റി, മങ്കി ക്യാപ്പ് ധരിച്ച് കണ്ണ് പോലും പുറത്തുകാണാതിരിക്കാൻ ഹെൽമറ്റ് ധരിക്കുകയും ചെയ്തു. കണ്ണിന്റെ റെറ്റിനപോലും നിരീക്ഷിച്ച്‌ പിടികൂടുമെന്ന് അറിയാമായിരുന്നുവെന്നു കൊണ്ട് വിരലടയാളം കിട്ടാതിരിക്കാൻ കൈയുറയും ധരിച്ചു.

ചാലക്കുടി പള്ളിപ്പെരുന്നാളിനിടെ ഒരുക്കിയ ക്രിമിനൽ തന്ത്രം

ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയപ്പോഴാണ് ഒരു ബൈക്കിന്റെ നമ്ബർ പ്ലേറ്റ് മോഷ്ടിച്ച്‌ തന്റെ സ്‌കൂട്ടറില്‍ ഫിറ്റ് ചെയ്തത്.

പൊലീസിന്റെ അന്വേഷണവും അറസ്റ്റും

ബാങ്കില്‍ നാല് ദിവസം മുമ്പ് ഒരു എ.ടി.എം കാർഡുമായി എത്തി തർക്കം സൃഷ്ടിച്ചിരുന്നു. അവിടത്തെ അന്തരീക്ഷവും സാഹചര്യവും മനസിലാക്കാനായിരുന്നു ഈ നീക്കം. ഇതിൽ നിന്ന് പൊലീസ് തുമ്പ് കണ്ടെത്തുമെന്ന് പ്രതി കരുതിയില്ല. പക്ഷേ, ഇന്നലെ(ഫെബ്രുവരി 16) വൈകീട്ട് പൊലീസ് വീട് വളഞ്ഞ് പിടികൂടി. എല്ലാ തെളിവുകളും കാണിച്ചതോടെ രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ബോധ്യമായപ്പോഴാണ് പ്രതി എല്ലാ തുറന്ന് പറഞ്ഞത്പ്പോഴാണ് ഒരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ച് തന്റെ സ്‌കൂട്ടറില്‍ ഫിറ്റ് ചെയ്തത്. ഇതിലൂടെ തന്റെ വാഹനം തിരിച്ചറിയാൻ കഴിയില്ലെന്ന വിശ്വാസത്തിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *