റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീലങ്കയെ ഇരുട്ടിലാക്കി കുട്ടി കുരങ്ങൻ

February 11, 2025 - 3:06 pm

കൊളംബോ : രാജ്യത്തെ മുഴുവൻ ഇരുട്ടിൽ ആക്കിയിരിക്കുകയാണ് ശ്രീലങ്കയുടെ വൈദ്യുത സബ്സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ കുരങ്ങ്. 9-02-2025 ഞായറാഴ്ച രാവിലെ 10:30ക്ക് തുടങ്ങിയ വൈദ്യുതി തടസം ചൊവ്വാഴ്ചയായിട്ടും പരിഹരിക്കാൻ ആയിട്ടില്ല.


ട്രാൻസ്ഫർമറിൽ ഒരു കുരങ്ങ് കയറിയത്തുടർന്ന് വൈദ്യുതി സംവിധാനത്തിൽ ഉണ്ടായ തകരാറാണ് ഈ പ്രതിസന്ധിക്ക് കാരണം എന്ന് ശ്രീലങ്കൻ ഊർജ്ജമന്ത്രി കുമാര ജയകോടി മാധ്യമപ്രവർത്തകരോടു പറഞ്ഞു.


ലക്വിജയ പവർ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. ചില പ്രദേശങ്ങളെ വൈദ്യുതി പുനസ്ഥാപിച്ചു എങ്കിലും തകരാർ പൂർണമായും പരിഹരിച്ചിട്ടില്ല. സിലോണിലെ വൈദ്യുത ബോർഡ് തിങ്കൾ ചൊവ്വ ദിവസങ്ങളിൽ രണ്ട് സ്ലോട്ടുകളിലായി ഉച്ചയ്ക്ക് മൂന്നിനും രാത്രി ഒമ്പതരയ്ക്കും 90 മിനിറ്റ് വരെ പവർകട്ട് പ്രഖ്യാപിച്ചു.എത്രയും പെട്ടെന്ന് സേവനം പുനസ്ഥാപിക്കാൻ എൻജിനീയർമാർ ശ്രമിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *